ബഷീറിനെതിരായ നീക്കത്തിനെതിരെ പൊതു കൂട്ടായ്മ വേണം -എം.ജി.എസ്


കോഴിക്കോട്: രാമായണ മാസാചരണ കോളം എഴുതിയതിന്‍െറ പേരില്‍ സാഹിത്യ നിരൂപകന്‍ ഡോ. എം.എം. ബഷീറിനെതിരായ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നീക്കം ചെറുക്കാന്‍ പൊതു കൂട്ടായ്മ വേണമെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍. ഇത് അസഹിഷ്ണുത പെരുകുന്നതിന്‍െറ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങള്‍ക്കും മറ്റുമെതിരെ ഇത്തരം നീക്കങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മതവിഭാഗങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും യുക്തിവാദികളിലുമെല്ലാം അസഹിഷ്ണുത ശക്തമാവുകയാണ്. ഹിന്ദു മതം ഒരു മതമല്ല, സംസ്കാരമാണെന്ന് വാദിക്കുന്നയാളാണ് താന്‍. ഇപ്പോള്‍ അങ്ങനെയല്ളെന്ന് വരുകയാണ്. ഹിന്ദുക്കളില്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലുമെല്ലാം ഇത്തരം അസഹിഷ്ണുതയുണ്ട്. ഇതിനെതിരെ ഒരു പൊതു പ്രസ്ഥാനം ആവശ്യമാണെന്നും എം.ജി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.