തൃശൂരില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി

തൃശൂര്‍: പീച്ചിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച വന്‍ സ്ഫോടക ശേഖരം പൊലീസ് പിടികൂടി. ദേശീയ പാതയില്‍ വാഹന പരിശോധനക്കിടെ പീച്ചി പൊലീസാണ് ലോറിയിനിന്ന് അമോണിയം നൈട്രേറ്റ് പിടികൂടിയത്. ആട്ടിന്‍കാഷ്ഠത്തിനിടയില്‍ ഒളിപ്പിച്ച നിലയില്‍ 49 പെട്ടികളിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സ്ഫോടക തൃശൂരിലെ കരിങ്കല്‍ ക്വാറികളിലേക്ക് കൊണ്ടുവന്നതാണെന്ന് കരുതുന്നു. പതിവായി രാസവളം കയറ്റി പോകുന്ന ലോറിയാണിതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് നിന്നും തൃശൂരിലേക്ക് വരികയായിരുന്നു ലോറി . ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ വിപിന്‍, സുരേഷ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.