കോഴിക്കോട്: വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷ പദവി രാജിവെച്ചതുമായി ബന്ധപ്പെട്ട ‘മാധ്യമം’ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. പി. കുല്‍സു അറിയിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പയ്യോളി നഗരസഭയിലേക്ക് സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷ പദവി ഒഴിഞ്ഞത്. സര്‍ക്കാറില്‍നിന്ന് പ്രതിഫലം പറ്റുന്ന പദവിയില്‍ തുടര്‍ന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. കോര്‍പറേഷന്‍െറ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തുടരുന്നുണ്ട്. വാര്‍ത്തയില്‍ പറയുന്നതുപോലെ മാനേജിങ് ഡയറക്ടര്‍ ഡോ. പി.ടി.എം. സുനീഷുമായി ഭിന്നതയുണ്ടെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെക്കുകയാണ് ചെയ്യുക. പൊതുമേഖലാ സ്ഥാപനത്തിലെ ചെയര്‍പേഴ്സന്‍ സ്ഥാനം സാങ്കേതികമായി മാനേജിങ് ഡയറക്ടര്‍ക്ക് മുകളിലാണ്. ഭിന്നതയുടെ പേരിലാണെങ്കില്‍ ആ സ്ഥാനം രാജിവെച്ചിട്ട് സാധാരണ ഡയറക്ടറായി തുടരാന്‍ തയാറാകില്ളെന്നുറപ്പാണ്.
സ്ത്രീശാക്തീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമായ വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷയെന്ന നിലയില്‍ താനും മാനേജിങ് ഡയറക്ടറുമായി എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകളോ ഭിന്നതയോ ഉണ്ടായിട്ടില്ല. ഷീ ടോയ്ലറ്റ്, ഷീ ടാക്സി തുടങ്ങി കോര്‍പറേഷന്‍െറ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മികച്ച സഹകരണത്തോടെയാണ് നടപ്പാക്കിയത്. ഡയറക്ടര്‍ എന്നനിലയില്‍ തുടര്‍ന്നും കോര്‍പറേഷന്‍െറ സുഗമമായ പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവ പങ്കാളിയായിരിക്കും. ഡോ. സുനീഷിനെ ഇടക്കാലത്ത് ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ ആക്കിയപ്പോള്‍ വനിതാ വികസന കോര്‍പറേഷന്‍ എം.ഡിയുടെ ചുമതല നല്‍കിയ എസ്.എം. ആരിഫിനെ ആരും പുറത്താക്കിയതല്ല. നിയമന കാലാവധി അവസാനിക്കുകയും അദ്ദേഹം മാതൃസ്ഥാപനമായ കരകൗശല വികസന കോര്‍പറേഷനിലേക്ക് തിരികെപ്പോവുകയുമാണുണ്ടായതെന്നും അഡ്വ. പി. കുല്‍സു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.