ഹൈകോടതി ഉത്തരവിന് പുല്ലുവില: അനധികൃത കരാര്‍നിയമനത്തിന് ചലച്ചിത്ര അക്കാദമിയുടെ പച്ചക്കൊടി

തിരുവനന്തപുരം: ഹൈകോടതി ഉത്തരവ് കാറ്റില്‍പറത്തി അനധികൃത കരാര്‍നിയമനത്തിന് ചലച്ചിത്ര അക്കാദമിയുടെ പച്ചക്കൊടി. അക്കാദമിയുടെ നിയമലംഘനത്തിനെതിരെ മുന്‍ പ്രോഗ്രാം മാനേജര്‍ (ഫെസ്റ്റിവല്‍) ലൂയിസ് മാത്യു സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തുനല്‍കി.
 കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ചലച്ചിത്ര അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍( പ്രോഗ്രാംസ്) തസ്തികയില്‍  കരാര്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ജയന്തി നരേന്ദ്രനാഥിന് ഈ തസ്തികയില്‍ ജോലിചെയ്യാന്‍ ഒരു യോഗ്യതയുമില്ളെന്ന് ചൂണ്ടിക്കാണിച്ച് ഹൈകോടതി ഉത്തരവ് വന്നത്. എന്നാല്‍, വിധിയെ മറികടന്ന് സെപ്റ്റംബറില്‍ ചെയര്‍മാന്‍ രാജീവ്നാഥിന്‍െറ ചേംബറില്‍ ചേര്‍ന്ന ഭരണസമിതിയോഗം 42,750 രൂപ പ്രതിമാസ വേതനം നിശ്ചയിച്ച് ജയന്തിക്ക്  അടുത്ത ജൂലൈ വരെ കരാര്‍ നീട്ടിനല്‍കുകയായിരുന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനെതിരെയാണ് ലൂയിസ് മാത്യു സാംസ്കാരിക സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്തുനല്‍കിയത്.
2012 ജൂലൈ 10ന് അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍(പ്രോഗ്രാം) തസ്തികയില്‍ കയറിപ്പറ്റിയ ജയന്തിക്കെതിരെ നേരത്തേതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. അക്കാദമിക് യോഗ്യതയും സിനിമാസംബന്ധമായ യാതൊരു പ്രവര്‍ത്തനപരിചയവും ഇല്ലാത്ത ഒരാളെ ചലച്ചിത്ര അക്കാദമിയുടെ മുഖ്യസ്ഥാനത്തേക്ക് പരിഗണിച്ചെന്നായിരുന്നു പരാതി. ഇതേതുടര്‍ന്ന് 2013ല്‍ ജയന്തിയെ അക്കാദമിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ ജയന്തി സാംസ്കാരികവകുപ്പിനും ഹൈകോടതിക്കും പരാതിനല്‍കുകയും സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ ജയന്തിക്ക് അക്കാദമിയില്‍ തുടരാമെന്ന നിലപാടില്‍ പിരിച്ചുവിടല്‍ ഹൈകോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് 2014 ഒക്ടോബറില്‍ സാംസ്കാരികവകുപ്പ് സെക്രട്ടറിക്ക് വേണ്ടി അഡീഷനല്‍ സെക്രട്ടറി ബി.എസ്. പവനകുമാരി, ജയന്തി നല്‍കിയ പരാതി തള്ളിയതായി അറിയിച്ച്് അക്കാദമിക്ക് നല്‍കിയ കത്ത് ഭരണസമിതിയിലെ ചിലര്‍ പൂഴ്ത്തിയതോടെ ജയന്തി വീണ്ടും അക്കാദമിയില്‍ നിലയുറപ്പിക്കുകയായിരുന്നു. ജയന്തിയുടെ നിയമനത്തിനെതിരെ ജനറല്‍ കൗണ്‍സിലിലെ ചില അംഗങ്ങള്‍ പ്രതിഷേധസ്വരമുയര്‍ത്തിയെങ്കിലും ജീവനക്കാരെ നിയമിക്കുന്നത് എക്സിക്യൂട്ടിവിന്‍െറ അധികാരപരിധിയില്‍ വരുന്നതാണെന്നും അതില്‍ ജി.സി ഇടപെടേണ്ടതില്ളെന്നും അറിയിച്ച് പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയായിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് അക്കാദമി നടത്തിയ ഡെപ്യൂട്ടി ഡയറക്ടര്‍( പ്രോഗ്രാം) പരീക്ഷയില്‍ രണ്ടാം സ്ഥാനത്തത്തെിയ ലൂയിസ് മാത്യു കഴിഞ്ഞ ഡിസംബര്‍ 14ന് ഹൈകോടതിയില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചത്.
ഹരജിയില്‍ ജയന്തിയുടെയും ചലച്ചിത്ര അക്കാദമിയുടെയും വാദംകേട്ട കോടതി സെപ്റ്റംബര്‍ 29ന് ജയന്തിയുടെ വാദം തള്ളിയതായി അറിയിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം, വിധിക്കെതിരെ അപ്പീലിനില്ളെന്നും അക്കാദമി കരാര്‍ നീട്ടിനല്‍കിയതുവരെ തുടരുമെന്നും ജയന്തി നരേന്ദ്രനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.