ബംഗളൂരു: ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് നിലപാടറിയിക്കും. പി.ഡി.പി നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനി പ്രതിയായ ഒമ്പത് കേസുകള്‍ ഒന്നിച്ച് പരിഗണിക്കാനാകുമോ എന്ന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് നേരത്തേ ആരാഞ്ഞിരുന്നു. കേസിന്‍െറ വിചാരണ നടപടികള്‍ എത്ര സമയത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന വിഷയത്തിലും കര്‍ണാടക നിലപാട് അറിയിക്കും. ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ്
ഹരജി പരിഗണിക്കുന്നത്.
ഒമ്പത് കേസുകളിലും പ്രത്യേക വിചാരണ നടത്തിയാല്‍ നടപടികള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുമെന്ന ആശങ്ക മഅ്ദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യത്തില്‍ ഇളവ് നല്‍കണമെന്ന ആവശ്യവും മഅ്ദനി ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.