മിനാ ദുരന്തം: രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു

ജിദ്ദ: സെപ്റ്റംബര്‍ 24ന് നടന്ന മിനാ ദുരന്തത്തില്‍ കാണാതായ കോഴിക്കോട് ഫറോക്ക് കല്ലമ്പാറ സ്വദേശി അബ്ദുല്‍ മുനീറിന്‍െറ ഭാര്യ ശബ്നാസ്, കോട്ടയം അതിരമ്പുഴയിലെ സജീബ് ഉസ്മാന്‍െറ ഭാര്യ സിനി സജീബ് എന്നിവരുടെ മരണം സ്ഥിരീകരിച്ചു. മിനാ മുഅയ്സിം മോര്‍ച്ചറിയില്‍ ബന്ധുക്കള്‍ ഫോട്ടോയിലെ ബാഡ്ജില്‍ നിന്നാണ് ശബ്നാസിനെ തിരിച്ചറിഞ്ഞത്. സിനിയുടെ മരണം സ്ഥിരീകരിച്ച വിവരം ബന്ധുക്കളെ അധികൃതര്‍ അറിയിച്ചു.

മൃതദേഹങ്ങളുടെ സംസ്കാരം മുമ്പേ കഴിഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. സജീബ് ഉസ്മാന്‍െറ മൃതശരീരം കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചറിഞ്ഞിരുന്നു. ശബ്നാസിന്‍െറ ഭര്‍ത്താവ് മുനീറിന്‍െറ മരണം ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇവരുടെ കുഞ്ഞ് ഫായിസിന്‍െറ മൃതദേഹം നേരത്തേ കണ്ടെടുത്തിരുന്നു. റിയാദില്‍ അക്കൗണ്ടന്‍റായ മുനീര്‍ കുടുംബസമേതം അവിടെ നിന്നുള്ള സ്വകാര്യഗ്രൂപ്പിലാണ് ഹജ്ജിനത്തെിയത്.

മുഹമ്മദ് ഫാദില്‍, ഫാത്തിമ ദിന, മുഹമ്മദ് ഫാസ് എന്നിവരാണ് മറ്റു മക്കള്‍. ഇവരെ ജിദ്ദയിലുള്ള ബന്ധുവീട്ടിലാക്കിയാണ് മുനീര്‍ ഹജ്ജിനു തിരിച്ചത്.
ഇതോടെ മിനാ ദുരന്തത്തില്‍ മരിച്ച മലയാളി ഹാജിമാര്‍ 12 ആയി. ഇനിയും 78 ഇന്ത്യക്കാരെ കണ്ടത്തൊനുണ്ടെന്നാണ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ കണക്ക്. മിനാ ദുരന്തത്തിലെ ഇന്ത്യക്കാരുടെ മരണനിരക്ക് കൂടി വരികയും കാണാതായവരെ കുറിച്ച അവ്യക്തതകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വസ്തുതാന്വേഷണത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി സൗദിയിലത്തെും.

ചൊവ്വാഴ്ച ജിദ്ദയിലത്തെുന്ന അദ്ദേഹം ഹജ്ജ് കാര്യമന്ത്രിയുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ദുരന്തത്തില്‍ കാണാതായവരുടെ സ്ഥിതിവിവരങ്ങള്‍ വൈകുന്നത് സംബന്ധിച്ച് ഇന്ത്യക്കുള്ള ആവലാതികള്‍ അദ്ദേഹം സൗദി അധികൃതരെ ധരിപ്പിക്കും.
മിനാ: മരിച്ചത് 58 ഇന്ത്യക്കാര്‍
ഹജ്ജ് കര്‍മത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 58 ആയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.  78 പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടത്തൊനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും അവര്‍ വ്യക്തമാക്കി. സൗദി സര്‍ക്കാറിന്‍െറ ഒൗദ്യോഗിക കണക്കുപ്രകാരം 769 പേരാണ് ദുരന്തത്തില്‍ മരിച്ചത്. എന്നാല്‍, വിദേശകാര്യ ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും കണക്കുകള്‍ പ്രകാരം മരണം 1036 ആണ്. മിനയിലെ ജംറയില്‍ കല്ളെറിയല്‍ കര്‍മത്തിനിടെ സെപ്റ്റംബര്‍ 24നാണ് ദുരന്തമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.