സ്ഥാനാർഥിയുടെ മുടി മുറിച്ച സംഭവം: സുധീരൻ മാപ്പ് പറയണമെന്ന് പിണറായി

കോഴിക്കോട്: വനിതാ സ്ഥാനാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനും സ്ത്രീവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കാനും ശ്രമിച്ച കെ.പി.സി.സി അധ്യക്ഷൻ മാപ്പ് പറയണമെന്ന് പി.ബി അംഗം പിണറായി വിജയൻ. പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥിയെ സി.പി.എം ആക്രമിച്ചു, അവരുടെ മുടി മുറിച്ചു, പ്രതികളെ സി.പി.എം അന്വേഷിച്ചു കണ്ടെത്തണം എന്നിങ്ങനെ നിരന്തരം പ്രസ്താവന ഇറക്കുകയും സമരം സംഘടിപ്പിക്കുകയും സുധീരൻ ചെയ്തിരുന്നു. കോണ്‍ഗ്രസിന്‍റെ കള്ളക്കഥ വിശ്വസിച്ച ചില സാംസ്കാരിക നായകര്‍ പ്രസ്താവന ഇറക്കുകയും ചെയ്തു. ഇത്തരം കഥകളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന പഴയ കോൺഗ്രസ് മാനസികാവസ്ഥയിൽ നിന്ന് പുറത്തു കടക്കാൻ സുധീരന് കഴിയാത്തത് ഖേദകരമാണെന്നും പിണറായി ഫേസ്ബുക്കിലെ കുറിപ്പിൽ പറയുന്നു.

പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥിയെ CPl M ആക്രമിച്ചു; അവരുടെ മുടി മുറിച്ചു ; CPIM അതിനു മറുപടി പറയണം; പ്രതികളെ CPl M അന്...

Posted by Pinarayi Vijayan on Wednesday, November 25, 2015
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.