Posted On
date_range Updated On
date_range സുധീരനെനതിരെ പരാതിപ്പെട്ടില്ളെന്ന് ചെന്നിത്തല
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ താന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയോട് പരാതി പറഞ്ഞിട്ടില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയിലത്തെുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റിനെ സന്ദര്‍ശിക്കുകയും കേരളത്തിലെ സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്യാറുണ്ട്. അതിനെ ദുര്‍വ്യാഖ്യാനിച്ചത് ശരിയായില്ളെന്നും ചെന്നിത്തല ഫേസ്ബുക് പേജില്‍ കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചെറിയ തിരിച്ചടിയുണ്ടായെന്നത് ശരിയാണ്. അതിനെ പാര്‍ട്ടി ഒറ്റക്കെട്ടായിനിന്ന് അതിജീവിക്കും. അടുത്ത ദിവസങ്ങളില്‍ താനും കെ.പി.സി.സി പ്രസിഡന്‍റും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആശയവിനിമയം നടത്തി തിരിച്ചടി നേരിടേണ്ട തന്ത്രങ്ങള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.