സുധാകരന്‍റെ ഒൗദാര്യത്തിൽ പാർട്ടിപ്രവർത്തനം നടത്തേണ്ട ഗതികേടില്ല: കോൺഗ്രസ് വിമതൻ

കണ്ണൂർ: കോൺഗ്രസ് നേതാവ് കെ. സുധാകരന്‍റെ ഒൗദാര്യത്തിൽ പാർട്ടിപ്രവർത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂർ കോർപറേഷനിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് വിമതൻ പി.കെ രാഗേഷ്. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയവരിൽ വിശ്വാസമില്ല. എന്നാൽ കെ.പി.സി.സിയിൽ വിശ്വാസമുണ്ട്. കോൺഗ്രസിനെയോ സി.പി.എമ്മിനെയോ പിന്തുണക്കണമെന്ന് തീരുമാനിച്ചിട്ടില്ല. കോൺഗ്രസിനെ ആരാധിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ആളാണ് താൻ. പാർട്ടി തന്നെ തള്ളിക്കളയില്ലെന്ന് പൂർണവിശ്വാസമുണ്ടെന്നും രാഗേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.