തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കണം -വിഎസ്

ന്യൂഡല്‍ഹി: കേരളത്തിലെ തോട്ടങ്ങള്‍ സർക്കാർ ഏറ്റെടുത്ത് ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തോട്ടം ഉടമകള്‍ സര്‍ക്കാറുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൊഴിലാളികളെയും ജനങ്ങളെയും കബളിപ്പിച്ച് വോട്ടുതട്ടാനുള്ള ഉമ്മന്‍ചാണ്ടിയുടെയും യു.ഡി.എഫിന്‍റെയും കുതന്ത്രമായിരുന്നു തൊഴിലാളി സമരത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സര്‍ക്കാർ ഭൂമി തോട്ടം ഉടമകള്‍ കൈവശംവച്ച് തൊഴിലാളികളെ ചൂഷണം ചെയ്ത് കൊള്ളലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇവരെ നിലക്ക് നിര്‍ത്താനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് ഇല്ലെന്നും വി.എസ് പറഞ്ഞു.

തോട്ടം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നൂറു ശതമാനം വിദേശ നിഷേപത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. ഇവിടുത്തെ തോട്ടങ്ങള്‍ പ്രതിസന്ധിയിലാണെന്ന് വരുത്തി പൂട്ടുകയും തുടര്‍ന്ന് അവ വിദേശശക്തികള്‍ക്ക് കൈമാറുകയും ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും വി.എസ് വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.