മാഹി: മാഹി പൂഴിത്തല ബീച്ച് ട്രേഡിങ് കമ്പനി പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.
കരിയാട് സൗത് പുറാല്‍ മീത്തല്‍ വീട്ടില്‍ പരേതനായ രജീഷ് കുമാറിന്‍െറ മകന്‍ ആഷിക്ക് (19), പള്ളൂര്‍ ചാലക്കര അംബേദ്കര്‍ സ്കൂളിന് സമീപം കുന്നുമ്പുറത്ത് പാര്‍വതി ഹൗസില്‍ ശിവദാസിന്‍െറ മകന്‍ വിഷ്ണുദാസ് (19) എന്നിവരാണ് മരിച്ചത്.
ഞായര്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. മാഹി വളവില്‍ ഭാഗത്ത് സുഹൃത്തിന്‍െറ ബന്ധുവിന്‍െറ കല്യാണത്തലേന്നത്തെ വിരുന്നിന് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു.
ആഷിക്ക് പുതുച്ചേരി ലാസ്പേട്ട് മോത്തിലാല്‍ നെഹ്റു പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയാണ്.
പുതുച്ചേരി ഡയറ്റിലെ യു.ഡി ക്ളര്‍ക് ശ്രീജയാണ് ആഷിക്കിന്‍െറ മാതാവ്. സഹോദരന്‍: അക്ഷയ്. വിഷ്ണുദാസ് മാഹി മഹാത്മാഗാന്ധി ഗവ.ആര്‍ട്സ് കോളജ് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥിയാണ്.
പിതാവ്: ശിവദാസ് (സൗദി). മാതാവ്: ബീന. സഹോദരി: വൈഷ്ണവി (മാഹി ജെ.എന്‍.ജി.എച്ച്.എസ്.എസ് പ്ളസ് വണ്‍ വിദ്യാര്‍ഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.