Posted On
date_range Updated On
date_range ആർ.എസ്.എസ് കേരളീയരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നു -പിണറായി
കോഴിക്കോട്: 'കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ' എന്ന ആർ.എസ്.എസ് മുഖപത്രം ഓർഗനൈസറിലെ ലേഖനത്തിനെതിരെ സി.പി.എം പി.ബി അംഗം പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഓർഗനൈസറിലെ ലേഖനം കേരളീയർക്കെതിരായ സംഘ പരിവാറിന്‍റെ യുദ്ധ പ്രഖ്യാപനമാണെന്ന് പിണറായി പറയുന്നു. കേരളത്തിന്‍റെ ചരിത്രത്തെയും സംസ്കാരത്തെയും കേരളീയരുടെ ആത്മാഭിമാനത്തെയും ആർ.എസ്.എസ് വെല്ലുവിളിക്കുകയാണ്. ആർ.എസ്.എസ് കേരളത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാരെകുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചും പ്രചരിപ്പിക്കുന്ന കല്ലുവെച്ച നുണകളുടെ സമാഹാരമാണ് ലേഖനമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന 'കേരള ഗോഡ്‌സ് ഓൺ കൺട്രി ഓർ ഗോഡ്‌ലെസ് കൺട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവ...
Posted by Pinarayi Vijayan on Wednesday, November 11, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.