ചക്കിട്ടപാറ ഖനനം: എളമരം കരീമിനെതിരായ കേസ്​ വിജിലൻസ്​ എഴുതിത്തള്ളി

കോഴിക്കോട്: ചക്കിട്ടപാറയിൽ അനധികൃത ഇരുമ്പയിര് ഖനനത്തിന് അനുമതി നൽകാൻ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം കൈക്കൂലി വാങ്ങിയെന്ന കേസ് വിജിലൻസ് എഴുതിത്തള്ളി. കരീം കോഴവാങ്ങിയതിന് തെളിവില്ലെന്ന വിജിലൻസ് എസ്.പി ആർ. സുകേശെൻറ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ വിൻസൻ.എം പോൾ അംഗീകരിക്കുകയായിരുന്നു. അതേസമയം കേസ് എഴുതിത്തള്ളിയകാര്യം വിജിലൻസ്  സർക്കാറിനെ അറിയിച്ചിട്ടില്ല.

ചക്കിട്ടപാറയിൽ ഇരുമ്പ് അയിര് ഖനനത്തിന് അനുമതി നൽകാൻ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു േകസ്. കരീമിെൻറ ബന്ധുവായ നൗഷാദിെൻറ ഡ്രൈവർ സുബൈറാണ് ആരോപണം ഉന്നയിച്ചത്.ഖനന കമ്പനിയുടെ പ്രതിനിധികൾ കൈമാറിയ പണം കോഴിക്കോട് ബേപ്പൂരുള്ള കരീമിെൻറ വസതിയിൽ എത്തിച്ചത് താനാണെന്ന് സുബൈർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശൻ പറയുന്നത്. കേസിൽ കരീമിനെ ചോദ്യം ചെയ്തിട്ടില്ല. പണം കൈമാറിയ കമ്പനി പ്രതിനിധികളെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഇൗ സാഹചര്യത്തിൽ കേസ് എഴുതിത്തള്ളണമെന്ന അന്വേഷണ ഉദ്യോഗസ്ഥെൻറ അഭിപ്രായം വിജിലൻസ് ഡയറക്ടർ അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദേശത്തെ തുടർന്നാണ് ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനാനുമതി സംബന്ധിച്ച ആരോപണങ്ങൾ വിജിലൻസ് പ്രത്യേകസംഘം അന്വേഷിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.