സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങൾ കുറക്കണമെന്ന്​ ശമ്പളകമീഷൻ

തിരുവനന്തപുരം: ശമ്പള കമീഷൻ റിപ്പോർട്ടിെൻറ രണ്ടാം ഭാഗം ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ജീവനക്കാരുടെ കാഷ്വൽ ലീവ് 20 ൽനിന്ന് 15 ആയി കുറക്കാനും 10 എണ്ണം നിയന്ത്രിത അവധിയാക്കണമെന്നും നിർദേശമുണ്ട്. 285 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും പൊതു അവധി ദിനങ്ങൾ 25 ൽ നിന്ന് 15 ആണക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.

ജീവനക്കാർക്ക് െമഡിക്കൽ ഇൻഷുറൻസ് നടപ്പാക്കണം, പഞ്ചിങ് സംവിധാനം കാര്യക്ഷമമാക്കണം. ഉദ്യോഗക്കയറ്റത്തിന് േയാഗ്യതയും  പ്രവർത്തന മികവും കണക്കിലെടുക്കണം, പ്രവർത്തന മികവ് എല്ലാ മാസവും മേലുദ്യോഗസ്ഥൻ വിലയിരുത്തണം, ഡ്രൈവർ തസ്തിക ഡ്രൈവർ കം പ്യൂൺ എന്നാക്കണം, സര്‍ക്കാര്‍ വാഹനങ്ങള്‍ വകുപ്പ് തലവന്മാര്‍ക്ക് മാത്രമായി ചുരുക്കണം, കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് നടപ്പാക്കണം, പ്രധാന തസ്തികകളിലേക്കുള്ള നിയമനത്തിന് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കണം, അധിക ജീവനക്കാരുടെ പുനർവിന്യാസം നടപ്പാക്കണം, സെക്രേട്ടറിയറ്റിലെ അനാവശ്യ ഡെപ്യൂേട്ടഷൻ അവസാനിപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ജല അതോറിറ്റി വേതന പരിഷ്കരണ റിപ്പോർട്ടും സമർപ്പിച്ചു. ചുരുങ്ങിയത് 10 രൂപയെങ്കിലും വെള്ളക്കരം ഇൗടാക്കണമെന്നും കമീഷൻ നിർദേശിക്കുന്നു.

റിപ്പോർട്ടിെൻറ പൂർണരൂപം

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.