Posted On
date_range Updated On
date_range ഹെവി വാഹനങ്ങള്‍ക്ക് വയനാട് ചുരത്തില്‍ നാളെ മുതല്‍ രാത്രി യാത്രാ നിരോധം
കോഴിക്കോട്: വയനാട് ചുരത്തിലെ നവീകരണ പ്രവൃത്തികള്‍ തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസം രാത്രി 10 മുതല്‍ രാവിലെ ആറുവരെയായിരിക്കുമെന്ന് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ സമയം ചുരത്തില്‍ യാത്രാ വാഹനങ്ങളുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ കടത്തിവിടില്ല. എന്നാല്‍, നാല് ചക്രങ്ങള്‍ വരെയുള്ള വാഹനങ്ങള്‍ പോകാന്‍ അനുവദിക്കും.
ഹെവി വാഹനങ്ങള്‍ക്ക് ഈ സമയം കുറ്റ്യാടി ചുരത്തിലൂടെ പോകാം. ചുരത്തിലെ പ്രവൃത്തികള്‍ ഡിസംബര്‍ 22ന് തുടങ്ങിയിരുന്നു. എന്നാല്‍, തിരക്ക് കാരണം ഉറയ്ക്കാത്ത പുതിയ ടാറിങ്ങിലൂടെ വാഹനങ്ങള്‍ കടത്തിവിടേണ്ടിവരികയും റോഡിന് ബലക്ഷയം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രധാന പ്രവൃത്തികള്‍ രാത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.