കൊച്ചി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. അംഗീകൃത ഡീലര്‍മാരില്‍നിന്ന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ വാങ്ങിയ ശേഷം www.epfindia.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ചെയ്ത ശേഷം വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന കൈപ്പറ്റല്‍ രേഖ തൊഴിലുടമ ഒപ്പുവെച്ച ശേഷം എംപ്ളോയീസ് പ്രോവിഡന്‍റ് ഓര്‍ഗനൈസേഷന്‍െറ കൊച്ചി സബ് റീജനല്‍ ഓഫിസിന് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലും ഇ.പി.2എഫിന്‍െറ കൊച്ചി, തൃശൂര്‍, ആലപ്പുഴ ഓഫിസുകളിലെ സഹായ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൂടാതെ വിശദവിവരങ്ങള്‍ക്കായി 0484 2534610, 2341569 എന്നീ ഫോണ്‍ നമ്പറുകളിലോ 0484 2338410 എന്ന ഫാക്സ് നമ്പരിലോ sro.kochi@epfindia.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. നടപടികള്‍ 2015 ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് കൊച്ചി റീജനല്‍ പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.