മുല്ലപ്പെരിയാർ: കെ.ടി തോമസിന്‍റെ നിലപാട് കേരളത്തെ പരിഹസിക്കുന്നത് -പി.ജെ ജോസഫ്

തിരുവനന്തപുരം: ചെന്നൈയിലുണ്ടായ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്‍െറയും പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച് രാജ്യത്ത് അന്താരാഷ്ട്രതലത്തിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി പുതിയ പഠനം നടത്തണമെന്ന് മന്ത്രി പി.ജെ. ജോസഫ്. പ്രശ്നത്തില്‍ ഇരു സംസ്ഥാനങ്ങളെയും യോജിപ്പിലത്തെിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് നടത്തിയ പ്രസ്താവന കേരളത്തിന്‍െറ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനുള്ള നീക്കമായി കാണേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ മഴ തുടര്‍ന്നാല്‍ ഡാം നിറഞ്ഞുകവിഞ്ഞ് തകരും എന്നാണ് ഡല്‍ഹി ഐ.ഐ.ടി പഠനം വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങള്‍ ഉന്നതാധികാര സമിതിയില്‍ അവതരിപ്പിക്കാന്‍ കേരളത്തിന്‍െറ അഭിഭാഷകര്‍ക്ക് അവസരം ഒരുക്കണമെന്ന് പലതവണ കെ.ടി. തോമസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഐ.ഐ.ടി റൂര്‍ക്കിക്ക് വേണ്ടി പഠനം നടത്തിയ ഡോ.ഡി.കെ. പോളിനെ ഉന്നതാധികാരസമിതിയില്‍ വിസ്തരിക്കണമെന്നും കേരളം കെ.ടി. തോമസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇതൊന്നും ചെവിക്കൊള്ളാനോ കേരളത്തിന്‍െറ വാദമുഖങ്ങള്‍ അവതരിപ്പിക്കാനോ അദ്ദേഹം തയാറായില്ളെന്നും പി.ജെ. ജോസഫ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.