ശ്രീനാരായണീയ ദര്‍ശനങ്ങള്‍ സ്വന്തം കാര്യലാഭത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുന്നു -വി.എസ്

മനാമ: ശ്രീനാരായണീയ ദര്‍ശനങ്ങള്‍ വളച്ചൊടിച്ച് സ്വന്തം കാര്യലാഭത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ബഹ്റൈന്‍ ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിച്ചയാളാണ് ശ്രീനാരായണ ഗുരു. ജാതി വ്യവസ്ഥയെ ഗുരു എതിര്‍ത്തത് ശാസ്ത്രീയ വീക്ഷണത്തിന്‍െറ അടിസ്ഥാനത്തിലാണ്. ഒരു ജാതിയേയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്‍െറ സങ്കല്‍പം. ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്ന വിധം കരുത്തുറ്റ കര്‍മങ്ങളാണ് ഗുരു അനുഷ്ഠിച്ചത്. അങ്ങനെയുള്ള ഗുരുവിനെ ഏതെങ്കിലും ജാതിയുടെ വക്താവാക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വി.എസിനെ കാണാനും പ്രസംഗം കേള്‍ക്കാനും വന്‍ ജനാവലിയാണ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലത്തെിയിരുന്നത്. എസ്.എന്‍.സി.എസ് പ്രസിഡന്‍റ് ഷാജി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. മുന്‍ വനം മന്ത്രി ബിനോയ് വിശ്വം മുഖ്യാതിഥിയായിരുന്നു. ചെമ്പഴന്തി മഠാധിപതി സ്വാമി ശുഭാംഗാനന്ദ, കര്‍ണാടക ശ്രീനാരായണ ഗുരു മഠത്തിലെ സ്വാമി രേണുകാനന്ദ, ശ്രീനാരായണ മതാതീയ ആത്മീയ കേന്ദ്രം പ്രസിഡന്‍റ് ഡോ. സീരപാണി, സെക്രട്ടറി വാവരമ്പലം സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.