കേരള നേതാക്കളെ സോണിയ ഡല്‍ഹിക്ക് വിളിച്ചു

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ വെളിച്ചത്തില്‍ കേരളത്തില്‍ അടിയന്തിരമായി വരുത്തേണ്ട തിരുത്തലുകള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന  നേതാക്കളെ കോണ്‍ഗ്രസ് ഹൈകമാണ്ട് ഡല്‍ഹിക്ക് വിളിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍്റ്  വി എം സുധീരന്‍ എന്നിവരോട് ഈ മാസം 22 നു ഡല്‍ഹിയിലത്തൊന്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി , രാഹുല്‍ ഗാന്ധി, എന്നിവര്‍ക്ക് പുറമെ  കേരള ചുമതല വഹിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക്കും ചര്‍ച്ചയില്‍ ഉണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് പരാജയത്തില്‍ സര്‍ക്കാരിന് പ്രത്യക്ഷത്തില്‍ പങ്കുണ്ടെന്നും സര്‍ക്കാരിലെ ആഴിമതിയും മുഖ്യമന്ത്രിയുടെ മോശം പ്രതിശ്ചായയും പരാജയത്തിനു ആക്കം കൂട്ടിയെന്നും രമേശ് ചെന്നിത്തല കത്ത് നല്‍കിയതിന്‍്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച . കേരളത്തില്‍ ബി ജെ പി വലിയ ശക്തിയായി വളരുകയാണെന്നും അത് പ്രതിരോധിക്കാന്‍ തൊലിപ്പുറ ചികിത്സ പോരെന്നും ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.