Posted On
date_range Updated On
date_range അംബേദ്കർ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു
കോഴിക്കോട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പിെൻറ ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. മികച്ച അച്ചടിമാധ്യമ റിപ്പോർട്ടിനുള്ള സ്പെഷൽ ജൂറി പുരസ്കാരം മാധ്യമം വയനാട് ബ്യൂറോ റിപ്പോർട്ടർ ഒ. മുസ്തഫ മന്ത്രി എ.പി. അനിൽകുമാറിൽനിന്ന് ഏറ്റുവാങ്ങി. രാഷ്ട്രദീപികയിലെ റെജി ജോസഫിന് അച്ചടി വിഭാഗത്തിലെയും മനോരമ ന്യൂസിലെ എസ്. മഹേഷ്കുമാറിന് ദൃശ്യമാധ്യമവിഭാഗത്തിലെയും അവാർഡുകൾ മന്ത്രി സമ്മാനിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിലെ സ്പെഷൽ ജൂറി പുരസ്കാരം മീഡിയവണിലെ വിധു വിൻസെൻറിന് വേണ്ടി റിപ്പോർട്ടർ ഷിദ ഏറ്റുവാങ്ങി. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ വി.കെ.സി. മമ്മദ്കോയ, ടി.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫിസർ കെ. പത്മരാജൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.