സംസ്​ഥാനത്ത് വീണ്ടും പകർച്ചപ്പനി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനിയും പകർച്ചവ്യാധികളും പെരുകി. ഇടവിട്ട മഴയാണ്  പനി വ്യാപകമാകാൻ കാരണം. പനിബാധിതരുടെ എണ്ണം വർധിച്ചതോടെ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ  ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽകോളജ് ആശുപത്രികൾ ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി ദിവസവും പതിനായിരത്തിലധികം പേരാണ് പനിബാധിച്ച് എത്തുന്നത്. ഡെങ്കിപ്പനിയാണ് പ്രധാനമായും വ്യാപിക്കുന്നത്. എലിപ്പനിയും ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മഴവെള്ളം കെട്ടിനിൽക്കുന്നതാണ് ഡെങ്കി പെരുകാൻ ഇടയാക്കിയത്. എലിപ്പനി വർധിക്കാനും മഴ കാരണമാണെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. ശനിയാഴ്ച തിരുവനന്തപുരത്ത് ചികിത്സതേടിയ 1456 പേരിൽ 13 പേർക്ക് ഡെങ്കിയും ഒമ്പതുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കൊല്ലത്ത് 761 പേർ എത്തിയതിൽ ഒരാൾക്ക് വീതം ഡെങ്കിയും എലിപ്പനിയും കണ്ടെത്തി. ആലപ്പുഴയിൽ 425 പേർ ചികിത്സതേടിയതിൽ ഒരാൾക്ക് ഡെങ്കിയും മറ്റൊരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പാലക്കാട്ട് 868 പേരിൽ ഒരാൾക്ക് ഡെങ്കിയും നാലുപേർക്ക് എലിപ്പനിയും ബാധിച്ചതായി കണ്ടെത്തി.

കണ്ണൂരിൽ 664 പേർ ചികിത്സതേടിയതിൽ ഒരാൾക്ക് ഡെങ്കി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിെൻറ ശനിയാഴ്ചത്തെ കണക്കുപ്രകാരം സംസ്ഥാനത്ത് 22 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 13 പേർക്കും കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും എറണാകുളത്ത് മൂന്നുപേർക്കും തൃശൂരിൽ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി തിരുവനന്തപുരത്ത് ഒമ്പതുപേർക്കും കൊല്ലം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും പാലക്കാട്ട് നാലുപേർക്കും സ്ഥിരീകരിച്ചു. കോട്ടയത്തും തൃശൂരും മലേറിയ  ഒരാൾക്കുവീതവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്താണ് സ്ഥിതി രൂക്ഷം.

അതേസമയം, സംസ്ഥാനത്ത് ഈവർഷം ഇതുവരെ കാൽകോടിയോളം പേർക്ക് പകർച്ചപ്പനി ബാധിച്ചു. 22 മരണവും റിപ്പോർട്ട് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.