കേരളജാഥയുമായി മുസ് ലിം ലീഗ്; കുഞ്ഞാലിക്കുട്ടി നയിക്കും

മലപ്പുറം: മുസ് ലിം ലീഗ് കേരളയാത്ര സംഘടിപ്പിക്കുന്നു. രാഷ്ട്രീയ വിശദീകരണത്തിനായി നടത്തുന്ന ജാഥ അഖിലേന്ത്യാ ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കും. ജാഥയുടെ തിയതി പിന്നീട് തീരുമാനിക്കും. മലപ്പുറത്ത് ചേർന്ന അടിയന്തര നേതൃയോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ടാണ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തത്. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടി, മലപ്പുറം ജില്ലയിൽ കോൺഗ്രസുമായുണ്ടായ തർക്കം, സംസ്ഥാന സർക്കാറിൻെറ പ്രതിച്ഛായ എന്നിവ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.

അഞ്ച് മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും യോഗത്തിൽ സംബന്ധിച്ചു. വിദേശത്തായിരുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുൽ വഹാബ് എം.പിയും യോഗത്തിനെത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.