സമത്വ മുന്നേറ്റയാത്ര: സമാപന സമ്മേളനത്തിൽ ജി. മാധവൻ നായർ പങ്കെടുത്തില്ല

തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ മുഖ്യരക്ഷാധികാരിയും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ ജി. മാധവൻ നായർ ഡൽഹിയിലേക്ക് വിമാനം കയറി. എസ്.എൻ.ഡി.പി രൂപീകരിക്കുന്ന പുതിയ പാർട്ടിയുടെ ഹിന്ദുത്വ നിലപാടിലെ അതൃപ്തിയാണ് മാധവൻ നായരുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങൾ വെള്ളാപ്പള്ളിയെ അറിയിച്ചതായും ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതു കൊണ്ടാണ് മടങ്ങുന്നതെന്നും മാധവൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. എസ്.എൻ.ഡി.പി പുതിയ പാർട്ടി രൂപീകരിക്കേണ്ടെന്നും ബി.ജെ.പിയുടെ ഭാഗമായാൽ മതിയെന്നുമാണ് മാധവൻ നായരുടെ നിലപാട്.

ചർച്ചകൾക്കും വിവാദങ്ങൾക്കും തിരി കൊളുത്തിയ എസ്.എൻ.ഡി.പിയുടെ സമത്വ മുന്നേറ്റ യാത്ര ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ നേതൃത്വത്തിൽ നവംബർ 23നാണ് കാസർകോട് നിന്ന് ആരംഭിച്ചത്. ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായിരുന്നു യാത്ര. കാസർകോട് നിന്ന് തുടക്കം കുറിച്ചത് മുതൽ വെള്ളിയാഴ്ച വരെ യാത്രയുടെ ഭാഗമായിരുന്നു മുഖ്യരക്ഷാധികാരിയായ മാധവൻ നായർ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.