Posted On
date_range Updated On
date_range മുഖ്യമന്ത്രിയെ പുറത്താക്കി ചാണക വെള്ളം തളിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: ലൈംഗികാരോപണത്തിന് വിധേയനായ മുഖ്യമന്ത്രിയെ പുറത്താക്കി സെക്രട്ടറിയേറ്റിൽ ചാണക വെള്ളം തളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ബിജുവിന്‍റെ ലൈംഗികാരോപണം വഴി വലിയ നാണക്കേടാണ് മുഖ്യമന്ത്രി കേരളത്തിന് സംഭാവന ചെയ്തത്. ഇത് പോലൊരു സംഭാവന മറ്റാർക്കും നൽകാൻ കഴിയില്ല. അമ്മ പെങ്ങന്മാരെ ഒാർത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും വി.എസ് പറഞ്ഞു.
മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമാർക്കും എതിരായ ലൈംഗികാരോപണത്തിന്‍റെ സി.ഡി സോളാർ കമ്മീഷൻ പിടിച്ചെടുക്കണം. കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍റെ കൈവശമാണ് ഈ തെളിവുള്ളത്. ഇത് നശിപ്പിക്കുന്നതിന് മുമ്പ് പിടിച്ചെടുക്കാൻ കമ്മീഷൻ ഉത്തരവിടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.