മനോരോഗിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

മുളങ്കുന്നത്തുകാവ്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മനോരോഗിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് തിരുവാരൂര്‍ മണ്ണാര്‍കൊടി ചേറാംകുളം മറവക്കാട് കണ്ണനാണ് (46)  മരിച്ചത്.

ആഗസ്റ്റ് നാലിനാണ്  ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന  രണ്ടുപേരെ മാനസിക വിഭ്രാന്തിയില്‍  ഇതരസംസ്ഥാന യുവാവ് ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചത്. പട്ടാമ്പി സ്വദേശി മരിക്കുകയും കണ്ണനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമിയെ പൊലീസ് പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. റെയില്‍വേ പൊലീസ് സി.ഐ ജൂബി  മാത്യുവിന്‍െറ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ട് മൂന്നരയോടെ സഹോദരന്‍ വിജയന് വിട്ടുനല്‍കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.