പൈലറ്റിന്‍െറ ലഹരി ഉപയോഗം; കരിപ്പൂരില്‍ വിമാനം മണിക്കൂറുകള്‍ വൈകി


കരിപ്പൂര്‍: ദേഹപരിശോധനയില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചത് കണ്ടത്തെിയതിനത്തെുടര്‍ന്ന് കരിപ്പൂരില്‍ വിമാനം മണിക്കൂറുകള്‍ വൈകി. ശനിയാഴ്ച പുലര്‍ച്ചെ 1.10ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പൈലറ്റിന്‍െറ പ്രശ്നം മൂലം വൈകിയത്. വിമാനം പുറപ്പെടുംമുമ്പുള്ള പരിശോധനയിലാണ് പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടത്തെിയത്.
തുടര്‍ന്ന് ഇയാള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. രാവിലെ ഏഴോടെയാണ് വിമാനം പുറപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.