വടകര: ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടത്തില്‍പെട്ട മൂന്ന് മീന്‍പിടിത്തക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വടകര താഴെ അങ്ങാടി, ബീച്ച് റോഡിലെ മനയിലകത്ത് അഷ്റഫ് (42), പാലത്ത് ഹൗസ് മുസ്തഫ (36), നിട്ടൂര്‍ വളപ്പില്‍ നസീര്‍ (45) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് വടകര കടപ്പുറത്തുനിന്ന് മൂവരും മീന്‍പിടിക്കാന്‍ കല്ലറക്കത്താഴയില്‍ സുബൈറിന്‍െറ മദീന ബോട്ടില്‍ പുറപ്പെട്ടത്. രാത്രി 11 മണിയോടെ ഇരട്ടവലയുള്ള വലിയ രണ്ട് വള്ളങ്ങള്‍ ഇവര്‍ വലയെറിഞ്ഞ ഭാഗത്തത്തെി. ഈ സമയത്താണ് ബോട്ടുകള്‍ കൂട്ടിയിടിച്ചത്.
സെന്‍റ് സെബാസ്റ്റ്യന്‍, ഷാലോം മോര്‍ണിങ് എന്നീ പേരുള്ള രണ്ട് ചുവന്ന വലിയ ബോട്ടുകളായിരുന്നു അവയെന്നും രക്ഷപ്പെടുത്താന്‍ അവരോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ളെന്ന് മൂവരും പറയുന്നു. വല ഭാഗികമായി നശിച്ചു. ബോട്ടിന്‍െറ ഒരുഭാഗം തകര്‍ന്നു. ഏകദേശം മൂന്നുലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കുന്നു.
ചെറുമത്സ്യങ്ങളെവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് ഇരട്ടവലയെറിയുന്നതെന്നും ഇത് നിയമം മൂലം നിരോധിച്ചതാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. ഒരുഭാഗം തകര്‍ന്ന വള്ളവുമായി അതിസാഹസികമായാണ് മൂവരും ചോമ്പാല്‍ ഹാര്‍ബറില്‍ ശനിയാഴ്ച രാവിലെ എത്തിയത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. ബോട്ടില്‍ വെള്ളം കയറുന്നത് ഒരാള്‍ മുക്കി ഒഴിവാക്കിയാണ് അപകടാവസ്ഥ തരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.