മലപ്പുറം: കുടുംബശ്രീ 17ാം വാര്‍ഷികാഘോഷം ആഗസ്റ്റ് 31, സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ മലപ്പുറത്ത് നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി. ഉബൈദുല്ല എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച സംസ്ഥാന കലോത്സവവും കായികമേളയും തീമാറ്റിക് മേളയുമാണ് നടക്കുക. കായികമേള കൂട്ടിലങ്ങാടി എം.എസ്.പി മൈതാനത്തും കലോത്സവം മലപ്പുറം ടൗണ്‍ഹാളിലും തീമാറ്റിക് മേള മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലുമാണ് നടക്കുക.
കായികമത്സരങ്ങളുടെ ഫ്ളാഗ് ഓഫ് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയും കലോത്സവം സംവിധായിക ശ്രീബാല മേനോനും നിര്‍വഹിക്കും. 1072 സി.ഡി.എസ് ചെയര്‍പേഴ്സന്മാരടക്കം 1500ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന വാര്‍ഷികാഘോഷത്തിന്‍െറ ഉദ്ഘാടനം എം.എസ്.പി എല്‍.പി സ്കൂള്‍ മൈതാനത്ത് സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.
വനിത കാര്‍ഷിക പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദും കമ്യൂണിറ്റി തിയറ്റര്‍ ലോഞ്ചിങ് മന്ത്രി കെ.സി. ജോസഫും വാര്‍ഷിക സപ്ളിമെന്‍റ് പ്രകാശനം മന്ത്രി പി.ജെ. ജോസഫും ആശ്രയ ഹ്രസ്വസിനിമ പ്രകാശനം മന്ത്രി പി.കെ. അബ്ദുറബ്ബും നിര്‍വഹിക്കും.
മികച്ച ബാങ്കിനെ മന്ത്രി എ.പി. അനില്‍കുമാറും ജൈവ കര്‍ഷകരെ മന്ത്രി കെ.പി. മോഹനനും ആദരിക്കും.
ലൈവ്ലി ഹുഡ് സെന്‍റര്‍ ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലിയും പഞ്ചായത്ത് സംയോജനപദ്ധതി പ്രഖ്യാപനം മന്ത്രി അനൂപ് ജേക്കബും എം.എല്‍.പി റിപ്പോര്‍ട്ട് സമര്‍പ്പണം മന്ത്രി പി.കെ. ജയലക്ഷ്മിയും നിര്‍വഹിക്കും. റസൂല്‍ പൂക്കുട്ടി പഞ്ചായത്തുകളുടെ വിഡിയോ ഡോക്യുമെന്‍ററി റിലീസിങ് നിര്‍വഹിക്കും.
വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കുന്ന ‘സ്ത്രീ സുരക്ഷയും നിയമപരിരക്ഷയും’ സെമിനാര്‍ കോഴിക്കോട് മേയര്‍ പ്രഫ. എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്യും. എ.ഡി.ജി.പി ബി. സന്ധ്യ, എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീന ശുക്കൂര്‍, കാലിക്കറ്റ് സര്‍വകലാശാല വുമണ്‍ സ്റ്റഡീസ് ഡയറക്ടര്‍ മിനി സുകുമാര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. 11.30ന് നടക്കുന്ന ‘സ്ത്രീയും ആരോഗ്യവും’ സെമിനാറിന്‍െറ ഉദ്ഘാടനം സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചര്‍ നിര്‍വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.