ആധുനിക സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചില്ളെങ്കില്‍ ആപ്പിലാകുന്നത് പൊലീസ് -ഡി.ജി.പി


കോട്ടയം: ജനങ്ങളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തുന്ന മൊബൈല്‍ ആപ് അടക്കമുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി  വിനിയോഗിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ പൊലീസ് ആപ്പിലാകുമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ജനങ്ങള്‍ സഹായത്തിനായി മൊബൈല്‍ ആപ് ഉപയോഗിക്കുമ്പോള്‍ അഞ്ച് മിനിറ്റിനുള്ളില്‍ പൊലീസ് അവിടെയത്തെിയാല്‍ മാത്രമേ പ്രയോജനമുള്ളൂ. അല്ലാത്ത പക്ഷം പൊലീസിന് തിരിച്ച് ആപ്പാകുന്ന നിലയിലേക്ക് പദ്ധതി മാറുമെന്നും മണര്‍കാട്ട് മൈ പൊലീസ് ആപിന്‍െറ ഉദ്ഘാടനവേളയില്‍ ഡി.ജി.പി ഓര്‍മിപ്പിച്ചു.
മൊബൈല്‍ ആപ്ളിക്കേഷനടക്കം നിരവധി സംവിധാനങ്ങള്‍ വിവിധ ജില്ലകളില്‍ നടപ്പാക്കി. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി നടപ്പാക്കിയത്. ആധുനിക സൗകര്യങ്ങള്‍ ഫലപ്രദമാക്കാന്‍ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണം. കൂടുതല്‍ പൊലീസ്, വാഹനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കാന്‍ സര്‍ക്കാറിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.