മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഓണാശംസ നേര്‍ന്നു

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണാശംസ നേര്‍ന്നു. മലയാളികളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഓണമെന്നും മനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ ആശയത്തിന് എക്കാലവും പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഓണാശംസ നേര്‍ന്നു. സമത്വസുന്ദര സാമൂഹിക ജീവിതത്തിന്‍െറ നന്മ നിറഞ്ഞ ഓര്‍മകളുമായി എത്തുന്ന ഓണം എല്ലാ മലയാളികളുടെയും ജീവിതത്തില്‍ പുതിയ വെളിച്ചവും പുതിയ മുന്നേറ്റങ്ങളും സമ്മാനിക്കുന്നതാകട്ടെയെന്ന് വി.എസ് ആശംസിച്ചു.
ഒരുമയും സമത്വവും സമാധാനവും പുലരുന്ന നവയുഗസൃഷ്ടിക്കായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഓണം പ്രചോദനമാകട്ടെയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു എന്നിവരും ഓണാശംസ നേര്‍ന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.