ഫോര്‍ട്ട്കൊച്ചി ബോട്ടുദുരന്തം; സ്രാങ്കിനെ അറസ്റ്റ് ചെയ്തു

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ടു ദുരന്തത്തിനിടയാക്കിയ മത്സ്യബന്ധന ബോട്ടിന്‍െറ സ്രാങ്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി സ്വദേശി ജോണിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തു. അപകടസമയത്ത് ബോട്ട് നിയന്ത്രിച്ച കണ്ണമാലി സ്വദേശി ഷിജുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ബോട്ടിന്‍െറ മെക്കാനിക്കായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു.

ബോട്ടില്‍ സഹായികളില്ലാതിരുന്നതിനാല്‍ ഡീസലടിച്ച് മുന്നോട്ടെടുക്കുമ്പോള്‍ യാത്രാബോട്ട് വരുന്നത് കാണാനായില്ളെന്ന് ഷിജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.