ഷെഹിമിന് നാടിന്‍െറ യാത്രാമൊഴി

കൂറ്റനാട്: വിദ്യാര്‍ഥി സംഘട്ടനം നേരിടാനത്തെിയ പൊലീസിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ച ഷെഹിമിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കുന്നംകുളം അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ അപൈ്ളഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ വിദ്യാര്‍ഥിയും കൂറ്റനാട് കരിമ്പ കടുത്തിപറമ്പില്‍ ഹംസ-ഫാത്തിമ ദമ്പതികളുടെ മകനുമായ ഷെഹിമാണ് (20) മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ കരിമ്പയിലെ വീട്ടിലത്തെിച്ച മൃതദേഹം കാണാന്‍ വന്‍ ജനാവലി എത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ഷെഹിമിന്‍െറ മരണത്തിനിടയാക്കിയ സംഭവം ഉണ്ടായത്. കോളജിലെ ഓണാഘോഷത്തോടനുബന്ധിച്ച് കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അക്കിക്കാവ് സെന്‍റ് മേരീസ് വനിതാ കോളജിന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടെ എസ്.ഐ നൗഷാദിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി  ലാത്തി വീശുകയായിരുന്നു.

അടിയേറ്റ വിദ്യാര്‍ഥികള്‍ നാലുപാടും ഓടി. ഓട്ടത്തിനിടയിലാണ് ആള്‍പാര്‍പ്പിലാത്ത പറമ്പിലെ കിണറില്‍ ഷെഹിം വീണത്. ഓടിക്കൂടിയ നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്‍െറ സഹായത്തോടെ വിദ്യാര്‍ഥിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം പട്ടിശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മരിച്ച ഷെഹിമിന്‍െറ സഹോദരങ്ങള്‍: ഷെജീര്‍, ഷെബീര്‍, ഷെമീറ (കുവൈത്ത്).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.