മാണിയും പി.സി ജോര്‍ജും ഒരേ വേദിയില്‍; ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

ഈരാറ്റുപേട്ട (കോട്ടയം): മന്ത്രി കെ.എം. മാണിയും പി.സി. ജോര്‍ജ് എം.എല്‍.എയും പങ്കെടുത്ത ചടങ്ങിനിടെ വാക്കേറ്റവും കൈയാങ്കളിയും. അധ്യക്ഷ പ്രസംഗത്തിനിടെ മാണിയെ കര്‍ഷകവിരുദ്ധനെന്ന് പി.സി. ജോര്‍ജ് വിശേഷിപ്പിച്ചതും ഇതോടെ പ്രസംഗം തടസ്സപ്പെടുത്താന്‍ കേരള കോണ്‍ഗ്രസുകാര്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തിലത്തെിയത്. മന്ത്രി പി.ജെ. ജോസഫും ആന്‍ോ ആന്‍റണി എം.പിയും വേദിയിലുണ്ടായിരുന്നു. പി.സി. ജോര്‍ജിന്‍െറ പി.എ ബെന്നി കടനാടിനും മാണി ഗ്രൂപ് പ്രാദേശിക നേതാവ് സജി പ്ളാത്തോട്ടത്തിനും പരിക്കേറ്റു.

തിടനാട് പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികത്തിന്‍െറയും ജലനിധി  പദ്ധതിയുടെയും  ഉദ്ഘാടന ചടങ്ങിനിടെ വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. തിടനാട് പള്ളിവക പാരിഷ് ഹാളിലായിരുന്നു ചടങ്ങ്. സ്ഥലം എം.എല്‍.എ കൂടിയായ പി.സി. ജോര്‍ജായിരുന്നു അധ്യക്ഷന്‍. കുടുംബശ്രീ വാര്‍ഷികത്തിന്‍െറ ഉദ്ഘാടകന്‍ മാണിയും  ജലനിധി പദ്ധതിയുടെ  ഉദ്ഘാടകന്‍ പി.ജെ. ജോസഫുമായിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്‍റ് നിര്‍മല ജിമ്മിയും ഉണ്ടായിരുന്നു.

പി.ജെ. ജോസഫിനൊപ്പം വേദിയിലത്തെിയ ജോര്‍ജ് അധ്യക്ഷപ്രസംഗം തുടങ്ങിയതോടെയാണ് പ്രശ്നം തുടങ്ങിയത്. തന്‍െറ അറിവില്ലാതെയാണ് മന്ത്രിമാരെ ക്ഷണിച്ചതെന്ന ്പറഞ്ഞ ജോര്‍ജ് പരിപാടിയിലേക്ക് മുന്‍കൂട്ടി ക്ഷണിക്കാത്തതിലുള്ള അതൃപ്തി അറിയിച്ചു. 40 രൂപയുണ്ടായിരുന്ന ഭൂനികുതി ഇപ്പോള്‍ 205 രൂപയായി. റബര്‍വില കുത്തനെ കുറഞ്ഞിട്ടും ധനമന്ത്രി മിണ്ടുന്നില്ല. കര്‍ഷകവിരുദ്ധ നിലപാടുകളാണ് മന്ത്രി സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ജോര്‍ജ് സംസ്ഥാന രാഷ്ട്രീയത്തിലേക്കും  കോഴ ഇടപാടിലേക്കും കടന്നു. ഇതോടെ, തിടനാട് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് ജോര്‍ജ് വെള്ളൂക്കുന്നേല്‍ പൊതുചടങ്ങില്‍ രാഷ്ട്രീയം  ഒഴിവാക്കണമെന്ന് പറഞ്ഞു. എന്ത് പ്രസംഗിക്കണമെന്ന് താനാണ് തീരുമാനിക്കുന്നതെന്നായിരുന്നു ജോര്‍ജിന്‍െറ മറുപടി. ഇതോടെ, വേദിയിലെക്കത്തെിയ സ്വാഗതസംഘം ചെയര്‍മാന്‍ സാബു പ്ളാത്തോട്ടം മൈക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ജോര്‍ജ് മൈക്ക് തള്ളിയിട്ടു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന നിര്‍മല ജിമ്മി അടക്കമുള്ളവര്‍ ജോര്‍ജിനടുത്തേക്ക് എത്തുകയും പ്രസംഗപീഠം അടക്കമുള്ളവ തള്ളി താഴെയിടുകയും ചെയ്തു.

സദസ്സില്‍നിന്ന് മാണി ഗ്രൂപ് പ്രവര്‍ത്തകരും സെക്കുലര്‍ പ്രവര്‍ത്തകരും സ്റ്റേജിലേക്ക് ഇരച്ചുകയറിയതോടെ ഉന്തുംതള്ളുമായി. ഇതിനിടെ, സ്റ്റേജില്‍നിന്ന് ജോര്‍ജിന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗം ബെന്നിയെ തള്ളിയിട്ടു. ആന്‍ോ ആന്‍റണി പ്രവര്‍ത്തകരെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മാണിയും ജോസഫും കാഴ്ചക്കാരായി ഇരിക്കുകയായിരുന്നു. ഇതിനിടെ സ്റ്റേജിന് പുറത്തിറങ്ങിയ സജി പ്ളാത്തോട്ടത്തിനെ സെക്കുലര്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വേദിയില്‍ പൊലീസ് ഉണ്ടായിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ളെന്ന് ആക്ഷേപമുണ്ട്.

ഒരുമണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനുശേഷം ജോര്‍ജിന്‍െറ അധ്യക്ഷതയില്‍തന്നെ ചടങ്ങ് നടത്തി. ജോര്‍ജ് ചെയ്ത നല്ലകാര്യങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം ചീത്തകാര്യങ്ങളെ പിന്തുണക്കേണ്ടതില്ളെന്ന് മാണി പറഞ്ഞു. മറ്റ് പ്രസംഗകര്‍ ഏതാനും വാക്കുകളില്‍ ഒതുക്കി വേഗം ചടങ്ങ് അവസാനിപ്പിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കായി കരുതിയ ഭക്ഷണപ്പൊതി സെക്കുലര്‍ പ്രവര്‍ത്തകള്‍ കടത്തിക്കൊണ്ടുപോയതായും മാണി ഗ്രൂപ് ആരോപിച്ചു. ഇതിനുപിന്നാലെ പരസ്പര ആരോപണങ്ങളുമായി ഇരുവിഭാഗവും രംഗത്തത്തെി. നേരത്തെ പി.സി. ജോര്‍ജിനൊപ്പം നിന്നിരുന്ന തിടനാട് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് ജോര്‍ജ് വെള്ളൂക്കുന്നേല്‍ ഇപ്പോള്‍ മാണി ഗ്രൂപ്പിനൊപ്പമാണ്. വ്യാഴാഴ്ച ഭൂനികുതി വര്‍ധിപ്പിച്ചതിനെതിരെ പാലാ താലൂക്ക് ഓഫിസിലേക്ക് സെക്കുലറിന്‍െറ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

അതേസമയം, അധ്യക്ഷനായ താന്‍ കൃഷിക്കാരെ രക്ഷിക്കണമെന്നാണ് പറഞ്ഞതെന്നും ഇതിന്‍െറ പേരില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രകോപിതനായതെന്താണെന്ന് അറിയില്ളെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പ്രസിഡന്‍റിന്‍െറ സഹോദരനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മിയും പ്രസംഗത്തിനിടെ കൈയില്‍ പിടിച്ചുവലിച്ചു. പൊലീസിന്‍െറ സാന്നിധ്യത്തില്‍ തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, മാണിയെയും ജോസഫിനെയും നിര്‍മല ജിമ്മിയെയും അധിക്ഷേപിച്ചപ്പോഴാണ് ഇടപെട്ടതെന്ന് പ്രസിഡന്‍റ് ജോസഫ് ജോര്‍ജ് പറഞ്ഞു. പ്രസംഗം അധിക്ഷേപത്തിലേക്ക് പോയപ്പോള്‍ രാഷ്ട്രീയവേദിയല്ളെന്ന് ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തത്. പ്രസംഗം നിര്‍ത്തണമെന്ന് പറഞ്ഞപ്പോള്‍ തന്നെ അടിക്കാനായി കൈയോങ്ങി.  ഒഴിഞ്ഞുമാറിയതിനാല്‍ ദേഹത്ത് കൊണ്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.