ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പീഡനം: കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈകോടതി

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫ് നാടുകളിലത്തെിച്ചശേഷം പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകളുടെ പരാതികളില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായ അന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈകോടതി. ലൈംഗിക പീഡനത്തിനും മറ്റ് ക്രിമിനല്‍ കുറ്റങ്ങള്‍ക്കും വിധേയമാകുന്ന സ്ത്രീകളുടെ പരാതികളില്‍ കോണ്‍സുലേറ്റുകള്‍ മുഖേന വിദേശകാര്യ മന്ത്രാലയവും പ്രവാസി ക്ഷേമ മന്ത്രാലയവും നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.
സ്ത്രീക്കടത്ത് തടയാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എമിഗ്രേഷന്‍ വിഭാഗത്തിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.

ഷാര്‍ജയില്‍ സെക്സ് റാക്കറ്റിന്‍െറ വലയില്‍പ്പെട്ട പത്തനംതിട്ട സ്വദേശിനി സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. ജോലി വാഗ്ദാനം ചെയ്ത് ഷാര്‍ജയിലത്തെിച്ചശേഷം തന്നെ അവിടെയത്തെിച്ചയാളുടെ സഹായത്തോടെ ലൈംഗിക പീഡനശ്രമം നടന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ളെന്നും പൊലീസ് സൂപ്രണ്ടില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. പീഡനത്തിനിരയായി വിദേശത്ത് കഴിയുന്നവരെ നാട്ടിലത്തെിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

കേസില്‍ പിന്നീട് പ്രത്യേകസംഘം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. തിരിച്ചറിഞ്ഞ രണ്ടുപേരെ പ്രതിയാക്കിയാണ് കുറ്റപത്രം നല്‍കിയത്. സംഭവം നടന്നത് കേരളത്തിന് പുറത്ത് വിദേശത്തായതിനാല്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടല്‍ ആവശ്യമാണെന്ന് ഐ.ജി നല്‍കിയ സത്യവാങ്മൂലത്തിലും ആവശ്യപ്പെട്ടിരുന്നു. വിദേശത്ത് പീഡനത്തിനിരയായി കഴിയുന്നവരെ സംബന്ധിച്ച കണക്കുണ്ടെങ്കില്‍ നല്‍കാനും സാഹചര്യം നേരിടാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനങ്ങളുണ്ടോയെന്ന് അറിയിക്കാനും വിദേശ കാര്യ മന്ത്രാലയത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ നല്‍കിയില്ളെന്ന് കോടതി വ്യക്തമാക്കി.

ഹരജിക്കാരിയുടെ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ഉത്തരവിന്‍െറ ആവശ്യമില്ളെന്ന് വ്യക്തമാക്കി കേസ് തീര്‍പ്പാക്കിയ ശേഷമാണ് കോടതി കേന്ദ്ര സര്‍ക്കാറിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. കുറ്റകൃത്യത്തിനിരയാകുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വിദേശ കാര്യ മന്ത്രാലയം നടപടിയെടുക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. പീഡനത്തിനിരയായവരെ നാട്ടിലത്തെിക്കാനും നടപടി സ്വീകരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.