ആദ്യ വിമാനം സെപ്റ്റംബര്‍ രണ്ടിന്

കരിപ്പൂര്‍: സംസ്ഥാന കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ആദ്യഹജ്ജ് വിമാനം സെപ്റ്റംബര്‍ രണ്ടിന് 1.45 ന് പുറപ്പെടും. 340 പേരാണ് ആദ്യവിമാനത്തിലുള്ളത്. ആഗസ്റ്റ് 30 മുതലാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ മെയിന്‍റനന്‍സ് ഹാങറില്‍ ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനം ആരംഭിക്കുക. സെപ്റ്റംബര്‍ ഒന്ന് മുതലാണ് തീര്‍ഥാടകരത്തെി തുടങ്ങുക. ഇത്തവണ 16 ദിവസങ്ങളിലായി 19 സര്‍വീസുകളാണുള്ളത്. ക്യാമ്പിന്‍െറ ഭാഗമായുള്ള ഹജ്ജ് സെല്‍ 25 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ക്രൈംബ്രാഞ്ച് എസ്.പി യു. അബ്ദുല്‍കരീമിന്‍െറ നേതൃത്വത്തില്‍ 35 അംഗ സംഘമാണ് ഹജ്ജ് സെല്ലിലുണ്ടാവുക. തീര്‍ഥാടകരുടെ യാത്രാരേഖകള്‍ ഉള്‍പ്പെടെ തയ്യാറാക്കുന്നത് ഹജ്ജ് സെല്ലാണ്. പാസ്പോര്‍ട്ട്, തീര്‍ഥാടകര്‍ക്ക് അണിയാനുള്ള കൈച്ചങ്ങല എന്നിവയും ഹജ്ജ് സെല്ലാണ് കൈമാറുക. മക്കയിലും മദീനയിലും തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാനുള്ള മുത്തവഫിന്‍െറ സ്റ്റിക്കര്‍ പാസ്പോര്‍ട്ടില്‍ പതിച്ചുനല്‍കുന്നതും തീര്‍ഥാടകരുടെ യാത്രാതീയതിക്കനുസരിച്ച് പാസ്പോര്‍ട്ടുകള്‍ വേര്‍തിരിച്ചെടുക്കുന്നതും ഹജ്ജ് സെല്ലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.