പത്തനാപുരം: എന്‍.സി.സി ക്യാമ്പില്‍ വെടിയേറ്റ് മരിച്ച ധനുഷ് കൃഷ്ണന്‍െറ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പട്ടാഴി വടക്കേക്കര മണയറയിലെ ധനുഷ ്കൃഷ്ണന്‍െറ വീട് സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരമ്മക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും മകന്‍ സ്വന്തമായി അങ്ങനെ ചെയ്യില്ളെന്നും ധനുഷ് കൃഷ്ണന്‍െറ മാതാവ് രമാദേവി മുഖ്യമന്ത്രിയോട് പറഞ്ഞു. എന്‍.സി.സിയിലെ ആര്‍ക്കെങ്കിലും അബദ്ധം പറ്റിയതായിരിക്കുമെന്നും അന്വേഷണം തൃപ്തികരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്യാമ്പുകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ലോക്സഭയിലെ ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി പ്രഫ. റിച്ചാര്‍ഡ് ഹേയും കഴിഞ്ഞ ദിവസം ധനുഷ് കൃഷ്ണന്‍െറ വീട് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.