കോഴിക്കോട്: കേരളത്തിന്‍െറ വിദ്യാഭ്യാസ പുരോഗതിക്ക് ഗതിവേഗമേകുന്ന അറബിക് സര്‍വകലാശാലയുടെ വരവിന് തടയിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് വിവിധ മത-സാംസ്കാരിക നേതാക്കള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന വര്‍ഗീയധ്രുവീകരണത്തിന് ആക്കംകൂട്ടുന്ന പ്രസ്താവനയുമായിട്ടാണ് ചീഫ് സെക്രട്ടറിയും ധനവകുപ്പും രംഗത്തുവന്നിരിക്കുന്നത്. ലോകത്ത് നിരവധി രാഷ്ട്രങ്ങളുടെ മാതൃഭാഷയായ അറബിയെ ഏതെങ്കിലും മതത്തിന്‍െറയോ സമുദായത്തിന്‍െറയോ ഭാഷയായി പരിമിതപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
കേരളത്തിന്‍െറ സമ്പദ്ഘടനക്ക് വലിയ സംഭാവനയര്‍പ്പിക്കുന്ന ഗള്‍ഫ് മേഖലകളില്‍ കുടിയേറുന്നവര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാകുന്ന അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ പ്രതിബന്ധങ്ങള്‍നീക്കി സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഡോ. കെ.എന്‍. പണിക്കര്‍, ബി. രാജീവന്‍, പ്രഫ. എ.കെ. രാമകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, കെ.കെ. കൊച്ച്, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ. പി.കെ. പോക്കര്‍, പി. സുരേന്ദ്രന്‍, ഡോ. എം.എച്ച്. ഇല്യാസ്, ഡോ. ടി.ടി. ശ്രീകുമാര്‍, ഒ. അബ്ദുറഹ്മാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ്, മുനവറലി ശിഹാബ് തങ്ങള്‍, എം.ഐ. അബ്ദുല്‍ അസീസ്, പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, ഡോ. ഹുസൈന്‍ മടവൂര്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.