കോഴിക്കോട്/പനമരം: ‘മാധ്യമ’വും ടീന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റണ്‍ ഫോര്‍ ഫ്രീഡം’ മിനി മാരത്തണ്‍ ശനിയാഴ്ച കോഴിക്കോട് നഗരത്തിലും വയനാട് ജില്ലയിലെ പനമരം കൈതക്കലിലുമായി നടക്കും. രാവിലെ 7.30ന് കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളിനു മുന്നില്‍ ഒളിമ്പ്യന്‍ ദിജു ഫ്ളാഗ്ഓഫ് ചെയ്യും. അഞ്ചു കിലോമീറ്റര്‍ നഗരം ചുറ്റി മുതലക്കുളത്ത് സമാപിക്കും.
രാവിലെ 11.30ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡി. സാലി സമ്മാനവിതരണം നടത്തും. ഹൈസ്കൂള്‍ വിദ്യാര്‍ഥിക്കുവേണ്ടിയാണ് മത്സരം. പനമരം കൈതക്കലില്‍ രാവിലെ 8.30ന് മുന്‍ ദേശീയ കായികതാരവും സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചുമായ ടി. താലിബ് ഫ്ളാഗ്ഓഫ് ചെയ്യും. ‘സ്വാതന്ത്ര്യത്തിന്‍െറ ചിറകിലേറി കൗമാരം കുതിക്കുന്നു’ എന്ന മുദ്രാവാക്യവുമായാണ് പരിപാടി. പനമരത്ത് പങ്കെടുക്കുന്നവര്‍ 9747210135 നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.