കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി കോട്ടുമല ബാപ്പു മുസ്ലിയാരെ വീണ്ടും തെരഞ്ഞെടുത്തു. വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഇത് രണ്ടാം തവണയാണ് ബാപ്പു മുസ്ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനാവുന്നത്. ഹജ്ജിന്‍െറ ചുമതലയുള്ള മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയാണ് കോട്ടുമലയുടെ പേര് നിര്‍ദേശിച്ചത്. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഒഴികെയുള്ള 15 അംഗങ്ങള്‍ പങ്കെടുത്തു. സി.പി. മുഹമ്മദ് എം.എല്‍.എ, പി.പി. അബ്ദുറഹിമാന്‍ പെരിങ്ങാടി, എ.കെ. അബ്ദുറഹിമാന്‍, റഷീദലി ശിഹാബ് തങ്ങള്‍, വി. മുഹമ്മദ് മോന്‍ ഹാജി, സി.എച്ച്. മുഹമ്മദ് ചായിന്‍റടി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, എം. അഹമ്മദ് മൂപ്പന്‍, ശരീഫ് മണിയാട്ടുകുടി, മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് എക്സിക്യുട്ടീവ് അംഗവുമായ ടി. ഭാസ്കരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.