തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ഒരു ആലോചനയും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇതുവരെയില്ളെന്ന് മന്ത്രി കെ.സി ജോസഫ് അറിയിച്ചു.ഒക്ടോബര്‍ 31നുമുമ്പ് തെരഞ്ഞെടുപ്പ് നടപടികളെല്ലാം പൂര്‍ത്തീകരിച്ച് പുതിയ ഭരണസമിതി നവംബര്‍ ഒന്നിനകം അധികാരമേല്‍ക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് വൈകിയാല്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകും. ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടും.മുമ്പ് പുതിയ 29 പഞ്ചായത്തുകള്‍ രൂപവത്കരിച്ചത് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതിയോടെയല്ല. ഇത്തവണ പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിച്ചശേഷം ഗവര്‍ണറുടെ അനുമതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.