തുടര്‍ചികിത്സക്കായി ഇന്നസെന്‍റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: നര്‍മം തെല്ലും കൈവിടാതെ തന്‍െറ സ്വതസിദ്ധമായ ശൈലിയിലൂടെ കാന്‍സര്‍ രോഗത്തേയും നേരിട്ട നടനും എം.പിയുമായ ഇന്നസെന്‍റ് തുടര്‍ചികിത്സക്കായി ആശുപത്രിയില്‍. ചികിത്സക്കായി ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഇന്നസെന്‍റ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരേയും മണ്ഡലത്തിലെ ജനങ്ങളെയും അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണരൂപം:

കാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളില്‍ ഞാന്‍ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടര്‍ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഡോക്ടര്‍ വി.പി ഗംഗാധരന്‍, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്.
ഇക്കാരണത്താല്‍ എം.പി എന്ന നിലയിലുള്ള ഒൗദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇക്കാലയളവില്‍ കഴിയാത്ത സാഹചര്യമുണ്ട്. ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പരിപാടികളില്‍ സജീവമാകാന്‍ കഴിയും. എന്നെ സ്നേഹിക്കുന്ന മുഴുവന്‍ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ളോ. എം.പി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവര്‍ത്തന നിരതമായിരിക്കും എന്ന് അറിയിക്കട്ടെ.
പ്രാര്‍ഥനയില്‍ എന്നെക്കൂടി ഓര്‍ക്കണമെന്ന അപേക്ഷയോടെയാണ് ഇന്നസെന്‍റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2013ല്‍ തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്‍റ് ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗത്തില്‍ നിന്നും മുക്തി നേടിയതിനുശേഷമാണ് 2014ല്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ എം.പിയായി തെരെഞ്ഞടുക്കപ്പെട്ടത്.

 

കാൻസർ രോഗത്തിൽ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളിൽ ഞാൻ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്...

Posted by Innocent on Saturday, August 8, 2015

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.