ചാവക്കാട് കൊലപാതകം: മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരുവിചാരിച്ചാലും പ്രതികളെ രക്ഷിക്കാന്‍ കഴിയില്ല. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നതെന്നും കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ചാവക്കാട് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ പൊതുസമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും 15 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കണമെന്നാണ് സര്‍ക്കാരിന്‍െറ നിലപാടെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷനോട് അഭിപ്രായ വ്യത്യാസമില്ളെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.