തിരുവനന്തപുരം: 2014ലെ ചലച്ചിത്ര അവാര്‍ഡ് തിങ്കളാഴ്ച പ്രഖ്യാപിക്കും. മമ്മൂട്ടി, നിവിന്‍ പോളി, മുസ്തഫ എന്നിവരാണ് മികച്ച നടന്മാരായി മത്സരരംഗത്തുള്ളത്. കാമറാമാന്‍ വേണു സംവിധാനം ചെയ്ത ‘മുന്നറിയിപ്പി’ലെ രാഘവന്‍ എന്ന കഥാപാത്രം മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.
1983, ബാംഗ്ളൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിവിന്‍ പോളിയെ പരിഗണിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘ഐനി’ലെ പ്രകടനവുമായി മുസ്തഫയും രംഗത്തുണ്ട്. മികച്ച സംവിധായകരാകാന്‍ സിദ്ധാര്‍ഥ് ശിവ (ഐന്‍), ജയരാജ് ( ഒറ്റാല്‍), വേണു( മുന്നറിയിപ്പ്)എന്നിവരാണ് മുന്നിലുള്ളത്. ജനപ്രിയ ചിത്രമാകാന്‍ അഞ്ജലി മേനോന്‍െറ ബാംഗ്ളൂര്‍ ഡേയ്സും എബ്രിഡ് ഷൈനിന്‍െറ 1983ഉം മത്സരത്തിലാണ്.
ജൂറിക്ക് മുന്നില്‍ 70 ചിത്രങ്ങളാണ് എത്തിയത്. ചലച്ചിത്രസംബന്ധമായ രചനകള്‍ വിലയിരുത്തുന്നത് സതീഷ്ബാബു പയ്യന്നൂര്‍ അധ്യക്ഷനായ സമിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.