ട്രെയിനില്‍ കവര്‍ച്ച: ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്; രണ്ടുപേര്‍ പിടിയില്‍

കോട്ടയം\കടുത്തുരുത്തി: ട്രെയിനില്‍ യാത്രചെയ്ത കുടുംബത്തിന് പട്ടാപ്പകല്‍ കവര്‍ച്ചക്കാരുടെ ക്രൂര മര്‍ദനം. തിരുവനന്തപുരത്തുനിന്ന് ന്യൂഡല്‍ഹിയിലേക്കുപോയ കേരള എക്സ്പ്രസില്‍ യാത്ര ചെയ്ത വര്‍ക്കല കല്ലമ്പലം നാസിം മാന്‍സില്‍ മുഹമ്മദ് നാസിര്‍ (55), ഭാര്യ ഹയറുന്നീസ (35), മകന്‍ നാസിം (ആറ്) എന്നിവരാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച ഉച്ചക്ക് 2.25ന് കോതനല്ലൂരിനും കുറുപ്പന്തുറക്കും ഇടയിലാണ് സംഭവം. തമിഴരായ അക്രമികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി.
തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ഹയറുന്നീസയെയും കണ്ണിന് പരിക്കേറ്റ മുഹമ്മദ് നാസിറിനെയും പരിക്കേറ്റ മകന്‍ നാസിമിനെയും ആദ്യം മുട്ടുചിറ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ നാഗര്‍കോവില്‍ സ്വദേശികളായ ബിനു (19), സന്തോഷ് (അയ്യപ്പന്‍ -22) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സ്വര്‍ണവളയും മോതിരവും 3500 രൂപയും എ.ടി.എം കാര്‍ഡും ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ച ബാഗും രണ്ട് മൊബൈല്‍ഫോണും അക്രമികള്‍ കവര്‍ന്നു. അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി ഇറങ്ങിയോടിയ ബിനുവിനെ കോതനെല്ലൂര്‍ ജങ്ഷനില്‍ നിന്നും സന്തോഷിനെ സമീപത്തെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ നിന്നുമാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. റെയില്‍വേ പൊലീസിന്‍െറയും ലോക്കല്‍ പൊലീസിന്‍െറയും സമയോചിത ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
സംഭവത്തെക്കുറിച്ച് മുഹമ്മദ് നാസിര്‍ പറയുന്നതിങ്ങനെ: തലയോലപ്പറമ്പിലെ സഹോദരി നജീമയുടെ വീട്ടിലെ ചടങ്ങില്‍ സംബന്ധിക്കാനാണ് കുടുംബസമേതം യാത്രതിരിച്ചത്. കാഴ്ചക്കുറവുള്ളതിനാല്‍ അംഗപരിമിതര്‍ക്കായുള്ള കോച്ചാണ് തെരഞ്ഞെടുത്തത്. ട്രെയിന്‍ കോട്ടയത്തത്തെിയപ്പോള്‍ ചിലര്‍ കയറാന്‍ ശ്രമിച്ചെങ്കിലും പിഴ ഈടാക്കുമെന്ന് പറഞ്ഞതോടെ തിരിച്ചുപോയി. എന്നാല്‍, ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ രണ്ടുപേര്‍ ചാടിക്കയറി. വികലാംഗരുടെ കമ്പാര്‍ട്ട്മെന്‍റാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് യാത്ര തുടര്‍ന്നു. ഏറ്റുമാനൂരത്തെിയപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് ഹയറുന്നീസയുടെ കൈയിലിരുന്ന ഹാന്‍ഡ് ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചു. ചെറുത്തപ്പോള്‍ ദമ്പതികളെയും മകനെയും മര്‍ദിച്ചു. ചങ്ങല വലിച്ച് ട്രെയിന്‍ നിന്നപ്പോള്‍ ആക്രമികള്‍ ഇറങ്ങിയോടി. തുടര്‍ന്ന് റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. കടുത്തുരുത്തി പൊലീസും സ്ഥലത്തത്തെി.
 സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേരെ പ്രദേശത്ത് കണ്ടെന്ന വിവരത്തത്തെുടര്‍ന്ന് എത്തിയ പൊലീസ് അക്രമികളെ പിടികൂടുകയായിരുന്നു. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഇവരില്‍നിന്ന് രണ്ട് ബാഗ്, രണ്ട് മൈാബൈല്‍ ഫോണ്‍, പണം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ കണ്ടെടുത്തതായി കടുത്തുരുത്തി എസ്.ഐ കെ.എസ്. ജയന്‍ പറഞ്ഞു. ഇവര്‍ കൂടുതല്‍ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.