Posted On
date_range Updated On
date_range 2011ലെ കേസിൽ പൾസർ സുനി വീണ്ടും റിമാൻഡിൽ
കൊച്ചി: നിർമാതാവിെൻറ ഭാര്യയായ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സുനിൽ കുമാർ എന്ന പൾസർ സുനിയെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ബുധനാഴ്ച ഹാജരാക്കിയപ്പോഴാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രതിയെ ആഗസ്റ്റ് 16വരെ റിമാൻഡ് ചെയ്തത്.
കേസിലെ മറ്റു നാലു പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 2011ൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് െറയിൽവേ സ്റ്റേഷനു മുന്നിൽ വന്നിറങ്ങിയ നടിയെ ഒന്നാം പ്രതി പൾസർ സുനിയുമായി നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.