Posted On
date_range Updated On
date_range അഹ്മദാബാദ് സ്ഫോടനക്കേസ് പ്രതിയുമായി തെളിവെടുത്തു
തിരൂരങ്ങാടി: 56 പേര് കൊല്ലപ്പെട്ട 2008-ലെ അഹ്മദാബാദ് സ്ഫോടനക്കേസിൽ ഗുജറാത്ത് ക്രൈംബ്രാഞ്ച് കോഴിക്കോട് വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്ത കൊടിഞ്ഞി സ്വദേശി ശുഹൈബ് പൊറ്റാനിക്കലിനെ (49) കൊടിഞ്ഞിയിലെത്തിച്ച് തെളിവെടുത്തു. മേയ് 22-നാണ് ശുഹൈബ് അറസ്റ്റിലായത്. രാവിലെ 11ഒാടെ കൊടിഞ്ഞി ഫാറൂഖ് നഗറിലെ വീട്ടിലെത്തിച്ച് ബന്ധുക്കളെ കുറിച്ച് ചോദിച്ചറിയുകയും വീട് പരിശോധിക്കുകയും ചെയ്തു.
ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷം മലപ്പുറത്തേക്ക് പോയി. അഹ്മദാബാദ് ക്രൈംബ്രാഞ്ച് ഓഫിസര്‍ ഡോ. രാജ്ദില്‍ ചൗളയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിനെത്തിയത്. വൻ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.