Posted On
date_range Updated On
date_range ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു
മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോഴാണ് അപകടം. ചക്കരക്കല്‍ റോഡില്‍ നിന്നു പനയത്താംപറമ്പ് ജംഗ്ഷന് സമീപം എത്തിയപ്പോള്‍ സമീപ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഫ്‌നാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മയ്യില്‍ ഐ.ടി.എം ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. മുഹമ്മദ് റഫീഖ്- ഷാഹിദ ദമ്പതികളുടെ മകനാണ് റഫ്‌നാസ്. ഷഹല, ആയിഷ, ഷവിന്‍, സിയ ഫാത്തിമ, ഷാഹിദ് എന്നിവര്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.