കോട്ടയം: കോട്ടയം ജില്ല ആശുപത്രിയിൽ 17കാരിയായ സ്കൂൾ വിദ്യാർഥിനി പ്രസവിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടി തീവ്രപരിചണ വിഭാഗത്തിലാണ്. ഇതിനാൽ പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
മാസങ്ങൾക്ക് മുൻപ് സ്കൂൾ അധികൃതരാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് അമ്മ കുട്ടിയെ വയനാട്ടിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.
കോട്ടയത്ത് മടങ്ങിയെത്തിയ പെൺകുട്ടിക്ക് പ്രസവവേദനയെ തുടർന്ന് നാട്ടുകാരും ആരോഗ്യപ്രവർത്തകരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ അമ്മയേയും ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.