തിരുവനന്തപുരം : സമഗ്രമായൊരു നെല്ല് വികസന പദ്ധതി അടുത്ത വർഷം സർക്കാർ കൊണ്ടുവരുമെന്ന് മന്ത്രി കെ.എൻ ബാലോഗപാൽ. നെല്ല് വികസന പദ്ധതിക്കായി വിവിധ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ട് 150 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ഇതിൽ സുസ്ഥിര നെൽകൃഷി വികസനത്തിന് ഉൽപ്പാദനോപാധികൾക്കുളള സഹായമായി ഹെക്ടറിന് 5500 രൂപ, നെൽവയൽ ഉടമസ്ഥർക്ക് നെൽവയൽ സംരക്ഷണത്തിന് ഹെക്ടറിന് 3000 രൂപ എന്നീ നിരക്കുകളിൽ റോയൽറ്റി നൽകുന്നതിനുള്ള 80 കോടി രൂപയും ഉൾപ്പെടുന്നു. നാളികേര വികസനത്തിനായി 73 കോടി രൂപയും വിള പരിപാലന മേഖലക്കായി 535.90 കോടി രൂപയും വകയിരുത്തി.
കാർഷിക സർവകലാശാലയുടെ ഗവേഷണ പദ്ധതിക്കൾക്കായി 43 കോടി രൂപ വകയിരുത്തി. ഇതിൽ പുതിയ പദ്ധതികൾക്കായി 21 കോടി രൂപ നീക്കിവെച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് 78.45 കോടി രൂപ വകയിരുത്തി. വി.എഫി.പി.സി.കെ മുഖേന പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുളള വിവിധ പ്രവർത്തന ങ്ങൾക്കായുളള 18 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
സുഗന്ധവ്യജ്ഞന വിള വികസന പദ്ധതിക്കായുള്ള വകയിരുത്തൽ 4.60 കോടി രൂപയിൽ നിന്നും 7.60 കോടി രൂപയായി വർധിപ്പിക്കുന്നു. പഴവർഗങ്ങൾ, പൂക്കൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ വികസനത്തിനായി ആകെ 18.92 കോടി രൂപ വകയിരുത്തി.
കേരളത്തിൻറെ കാർഷിക-കാലാവസ്ഥാ വൈവിധ്യം കണക്കിലെടുത്ത് കേരളത്തെ 'ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ ഹബ്' ആക്കാൻ വിഭാവനം ചെയ്യുന്ന ഒരു പുതിയ പദ്ധതി നടപ്പിലാക്കും. സാങ്കേതിക വിദ്യാധിഷ്ഠിതമായ കൃഷിക്കായുള്ള സഹകരണ സംരംഭം (ഐ.ടി.എ) എന്ന സ്കീമിൽ ഉൾപ്പെടുത്തി ഇതിനായി 30 കോടി രൂപ വകയിരുത്തി.
പാലക്കാട് ചിറ്റൂർ പെരുമാട്ടി അഗ്രോ ഇന്നവേഷൻ പാർക്കിന് ഒരു കോടി രൂപ അനുവദിച്ചു. കാർഷിക വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിന് 14.89 കോടി വകയിരുത്തി. ഫാം യന്ത്രവൽക്കരണ പ്രവർത്തനങ്ങളിലൂടെ കാർഷിക സേവന കേന്ദ്രങ്ങൾ, കാർഷിക കർമ സേനകൾ, കസ്റ്റം ഹയറിങ് സെൻററുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായി 10 കോടി വകയിരുത്തി.
പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന വിളനാശത്തിനു നൽകി വരുന്ന സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയുടെ സർക്കാർ വിഹിതമായി 33.14 കോടി രൂപ വകയിരുത്തി. കാർഷിക വിപണനം, സംഭരണം, വെയർ ഹൗസിങ്, മറ്റ് കാർഷിക പരിപാടികൾ എന്നിവ ക്കായി ആകെ 157.31 കോടി രൂപ വകയിരുത്തി.
കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള പിന്തുണക്കായി 43.90 കോടി രൂപയും വിളവെടുപ്പിന് ശേഷമുള്ള പരിപാലനവും മൂല്യവർധനവും ഉറപ്പു വരുത്തുക, കർഷക ഉല്പാദക സംഘടനകളെ നവീകരിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ഉദ്യമങ്ങൾക്കായി എട്ട് കോടിയും വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.