ഇറാനിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾ
ന്യൂഡൽഹി: ഓപറേഷൻ സിന്ധുവിന്‍റെ ഭാഗമായി ചൊവ്വാഴ്ച പുലർച്ചെ 3.30ന് ഡൽഹി വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ 14 മലയാളികൾ. യാത്രാസംഘത്തിലെ 12 പേർ വിദ്യാർഥികളാണ്. ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യക്കാരർ നാട്ടിലേക്ക് മടങ്ങിയത്.
മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഫ്ലിഹ പടുവൻപാടൻ, കാസർകോട് വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പിൽ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഫർസാന മച്ചിൻചേരി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ, കാസർകോട് നായന്മാർമൂല സ്വദേശി നസ്രാ ഫാത്തിമ, മലപ്പുറം മഞ്ചേരി സ്വദേശി വി.ജിംഷ, കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ.കെ., കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്നാൻ ഷെറിൻ , എറണാകുളം നോർത്ത് പറവൂർ സ്വദേശി മുഹമ്മദ് ഷഹബാസ് എന്നിവർ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ വിദ്യാർഥികളാണ്.
വിവിധ വിമാനങ്ങളിലായി ഇവർ കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലേക്ക് പുറപ്പെട്ടു. തുശൂർ സ്വദേശി യൂസഫലി റാഹിം മരയ്ക്കാർ അലിയും പാലക്കാട് സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തിൽ ഡൽഹിയിലെത്തി. ഇരുവരും ഇറാനിൽ ജോലി ചെയ്യുന്നവരാണ്. ഇവരും വിവിധ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.